ബേഡകം: വിവാഹത്തിന് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ സി.പി.എം നേതാവിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാനും സി.പി.എം ബിംബുംങ്കാല്‍ ലോക്കല്‍ സെക്രട്ടറിയുമായ എന്‍ സുകുമാരനെ (48) യാണ് വീടിനടുത്തുളള മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച്ച രാവിലെ ഒന്‍പതു മണിയോടെ ഒരു വിവാഹത്തിന് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. രാത്രിയായിട്ടും കാണാഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ മൊബൈല്‍ ഫോണിലേക്ക് വിളിച്ചുവെങ്കിലും ഫോണ്‍ അറ്റന്റ് ചെയ്തിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെ വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യക്തിപരമായ മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ പൊലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ബേഡകം എസ്.ഐ കെ ദാമോദരന്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
ഗിരിജയാണ് ഭാര്യ. മക്കള്‍: അഭിമന്യു. തേജസ്. സഹോദരങ്ങള്‍: ഭാസ്‌കരന്‍, പരേതയായ ഓമന.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ