ബുധനാഴ്‌ച, ഓഗസ്റ്റ് 01, 2018
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ നിര്‍ണായക നിലപാടുമായി അമിക്കസ്‌ക്യൂറി. ശബരിമലയില്‍ നിലവിലുള്ള എല്ലാം നിയന്ത്രണങ്ങളും അതുപോലെ തുടരണമെന്നാണ് അമിക്കസ് ക്യൂറിയുടെ നിര്‍ദ്ദേശം.

വിഷയത്തില്‍ മുന്‍ അമിക്കസ് ക്യൂറിയുടെ അനുകൂലനിലപാട് തള്ളിയാണ് പുതിയ അമിക്കസ് ക്യൂറി നിലപാടറിയിച്ചത്. ഇക്കാര്യത്തില്‍ കോടതി ഇടപെടരുതെന്ന് പുതിയ അമിക്കസ് ക്യൂറി രാമമൂര്‍ത്തി സുപ്രീംകോടതിയില്‍ അറിയിച്ചു. ഇക്കാര്യത്തിലെ സര്‍ക്കാറിന്റെ നിലപാട് മാറ്റം രാഷ്ട്രീയസമ്മര്‍ദ്ദം മൂലമെന്നാണ് രാമമൂര്‍ത്തിയുടെ നിലപാട്.

ശബരിമലയിലെ ആചാരങ്ങള്‍ ഭരണഘടന നല്‍കുന്ന തുല്യതയ്ക്കുള്ള അവകാശങ്ങളെ ഒരു രീതിയിലും ബാധിക്കുന്നതല്ല. ശബരിമലയിലെ സ്ത്രീപ്രവേശന നിയന്ത്രണം ഒരു മതവിശ്വാസത്തിന്റെ ഭാഗണാണെന്നാണ് അമിക്കസ് ക്യൂറി സുപ്രിംകോടതിയെ അറിയിച്ചത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ