ഉപ്പള: സി.പി.എം പ്രവർത്തകൻ സോങ്കാലിലെ അബൂബക്കർ സിദ്ദീഖ് (21 ) കുത്തേറ്റു മരിച്ചു. ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് സിദ്ദിഖിനെ കുത്തിയത്. രാത്രി പത്തരയോടെയാണ് സംഭവം. ആക്രമണത്തിനു പിന്നില്‍ ആർ.എസ്.എസാണെന്ന് സി.പി.എം ആരോപിച്ചു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ യുവാവിനെ മംഗ്ലൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
ഖത്തറിൽ ജോലി ചെയ്യുന്ന സിദ്ദീഖ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. കൊലപാതക വിവരമറിഞ്ഞ് കാസർകോട് ഡി.വൈ.എസ്.പി എം.വി സുകുമാരൻ, കുമ്പള സി.ഐ കെ. പ്രേംസദൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലിസ് സംഘം പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തേക്ക് കൂടുതൽ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്.
അക്രമത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ ഇന്ന് ഹർത്താല്‍ ആചരിക്കും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ടു വരെയാണ് ഹർത്താല്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ