ചൊവ്വാഴ്ച, ഓഗസ്റ്റ് 07, 2018
ഡിഎംകെ നേതാവ് കരുണാനിധിയുടെ സംസ്‌കാരത്തെ ചൊല്ലിയുള്ള തര്‍ക്കം കോടതി കയറുന്നു. സംസ്‌കാരത്തിന് മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് ഡികെഎം ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിനെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് രാത്രി 10.30 ന് ഇതു സംബന്ധിച്ച വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ വീട്ടിലെത്തിയാണ് ഡിഎംകെ അഭിഭാഷകന്‍ കാര്യങ്ങള്‍ ധരിപ്പിച്ചത്. ഇതോടെയാണ് അസാധാരണ വാദം കേള്‍ക്കലിന് കോടതി തയാറായത്. തമിഴ്‌നാട്ടിലെ സാഹചര്യങ്ങള്‍ വിലയിരുത്തി കോടതി ഇന്ന് തന്നെ വിധി പറയാനാണ് സാധ്യത.

സര്‍ക്കാരിന്റെ വിവാദ തീരുമാനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പലയിടത്തും പ്രവര്‍ത്തകര്‍ അക്രമാസക്തരാകുന്നുവെന്നതാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.മറീന ബീച്ചില്‍ സി.എന്‍.അണ്ണാദുരൈയുടെ സമാധിയോട് ചേര്‍ന്ന് കരുണാനിധിയ്ക്ക് അന്ത്യവിശ്രമം ഒരുക്കണമെന്ന് അദ്ദേഹത്തിന്റെ മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാളി പളനിസാമിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറീന ബീച്ചില്‍ സ്ഥലം ഇല്ലെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ സ്റ്റാലിന്റെ ആവശ്യം തള്ളുകയായിരുന്നു.

സംസ്‌കാരത്തിനായി ചെന്നൈയിലെ ഗാന്ധി മണ്ഡപത്തിന് സമീപം സ്ഥലം അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഡിഎംകെ പ്രവര്‍ത്തകര്‍ റാണിപേട്ടില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ