ചൊവ്വാഴ്ച, ഓഗസ്റ്റ് 14, 2018
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ കെ.എസ്.ടി.പി റോഡ് നിർമ്മാണം ഇഴഞ്ഞ് നീങ്ങി നഗരാസൂത്രണത്തിന്റെ  അപാകത മൂലം നഗരത്തിലെ കച്ചവടക്കാർക്ക് വൻ സാമ്പത്തീക നഷ്ടം നേരിടുന്നതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി കോൺഗ്രസ്സ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ തീരുമാനിച്ചു.
വ്യാപാരികളുടെ സീസൺ സമയത്ത് റോഡ് നിർമ്മാണം നീണ്ട് പോകുന്നതിനാൽ പല വ്യാപാര സ്ഥാപനങ്ങളും പ്രതിസന്ധിയിലാണെന്ന് യോഗം ചൂണ്ടിക്കാട്ടി.യോഗം കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ഡി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ  മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിമാരായ കെ.പി. മോഹൻ, ഇസ്മായിൽ ചിത്താരി, നിയോജക മണ്ഡലം ഭാരവാഹികളായ നിതീഷ്, മുഹാജിർ, പ്രഭാകരൻ എന്നിവർ സംസാരിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ