കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു
കാസര്‍കോട് : സൗദി അറേബ്യയില്‍ വെച്ച് മരണമടഞ്ഞ കാസര്‍കോട് എരിയാല്‍ സ്വദേശി മുസ്തഫയുടെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി സൗദിയിലെ നവോദയ പ്രവര്‍ത്തകര്‍ സ്വരൂപിച്ച കുടുംബ സഹായ ഫണ്ട് എരിയാല്‍ വെച്ച് നടന്ന ചടങ്ങില്‍ സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച്.കുഞ്ഞമ്പു മുസ്തഫയുടെ മകനെ ഏല്‍പ്പിച്ചു. ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. സിപിഐ(എം) ഏരിയ സെക്രട്ടറി കെ.എ.മുഹമ്മദ് ഹനീഫ, മൊഗ്രാല്‍ പുത്തൂര്‍ ലോക്കല്‍ സെക്രട്ടറി റഫീഖ് കുന്നില്‍ എന്നിവര്‍ സംസാരിച്ചു. നവോദയ ഭാരവാഹിനാണു സ്വാഗതം പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ