കോഴിക്കോട്: മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നാലു കോടി രൂപ സഹായം നൽകും. ആദ്യഘട്ടമായാണ് ഈ സഹായം നൽകുക. യു.എ.ഇ റെഡ് ക്രസന്റ് വഴി കേരളത്തിൽ വൻതോതിൽ ജീവകാരുണ്യ സഹായം ഉറപ്പാക്കാനും തീരുമാനിച്ചിട്ടു.
വേദനിക്കുന്ന കേരളത്തിെൻറ കണ്ണീരൊപ്പാൻ യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആഹ്വാനം ചെയ്തിരുന്നു. നൂറ്റാണ്ടുകൾ നീണ്ട യു.എ.ഇ-ഇന്ത്യ ബന്ധത്തിന്റെ ആഴവും യു.എ.ഇയുടെ മഹിത പാരമ്പര്യവും വ്യക്തമാക്കുന്ന ഹൃദ്യമായ ആഹ്വാനമാണ് ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.
സാധാരണ ഇംഗ്ലീഷിലും അറബിയിലുമാണ് ശൈഖ് മുഹമ്മദിെൻറ ട്വീറ്റുകൾ ലഭ്യമാവാറെങ്കിൽ മലയാളി സമൂഹത്തിലേക്ക് സന്ദേശം കൂടുതൽ ശക്തമായി എത്തുക എന്ന ലക്ഷ്യത്തോടെ മലയാളത്തിലും ഇവ പങ്കുവെച്ചിട്ടുണ്ട്. ദുരിത ബാധിതരെ സഹായിക്കാൻ യു.എ.ഇ യും ഇന്ത്യൻ സമൂഹവും ഒരുമിച്ചു പ്രവർത്തിക്കുമെന്നും അടിയന്തര സഹായം നൽകാൻ കമ്മിറ്റി രൂപവത്കരിച്ചതായും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
കേരളത്തിലുണ്ടായ പ്രളയത്തിെൻറ ഇരകൾ അനുഭവിച്ച ദുരിതത്തിൽ അനുശോചിച്ച് യു.എ.ഇ പ്രസിഡൻറ് ൈശഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഇന്ത്യൻ പ്രസിഡൻറ് രാംനാഥ് കോവിന്ദിന് സന്ദേശമയച്ചു. ദുരന്തത്തിൽ സഹാനുഭൂതി പ്രകടിപ്പിച്ച ശൈഖ് ഖലീഫ പരിക്കേറ്റവർ പെെട്ടന്ന് രോഗമുക്തരാകെട്ടയെന്നും ആശംസിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവരും സമാന സന്ദേശങ്ങൾ ഇന്ത്യൻ പ്രസിഡൻറിന് അയച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ