ശനിയാഴ്‌ച, ഓഗസ്റ്റ് 18, 2018
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം മോഷ്ടിക്കപ്പെട്ടുവെന്ന് കരുതി പിന്നീട് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കാഞ്ഞങ്ങാട്ടെ വ്യാപാരി മാതൃക സൃഷ്ടിച്ചു. കാഞ്ഞങ്ങാട്ടെ സ്‌റ്റേഷന്‍ റോഡിലെ ബ്രദേഴ്‌സ് ട്രേഡിംഗ് ഉടമയായ ചൂരിയിലെ ഖാലിദും അദ്ദേഹത്തി ന്റെ പാര്‍ട്ടണര്‍മാരുമാണ് ഇത്രയും തുക പ്രളയ കെടുതിയില്‍ കഴിയുന്നവര്‍ക്ക് അത്താണിയായി നല്‍കിയിരിക്കുന്നത്. കാഞ്ഞങ്ങാട് ആര്‍.ഡി.ഒക്ക് കമ്പനി വര്‍ക്കിംഗ് പാര്‍ട്ടണറും മാ നേജരുമായ ഇംത്തിയാസ് ചെക്കായി ഇന്ന് രാവിലെ നല്‍കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ