ഞായറാഴ്‌ച, ഓഗസ്റ്റ് 19, 2018
തൃശൂർ: കലക്ടറേറ്റിൽ ദുരിതാശ്വാസ ക്യാംപുകളിലേക്കു കൊണ്ടുപോകാൻ എത്തിച്ച വസ്തുക്കൾ സൂക്ഷിക്കാൻ കലക്ടർ ആവശ്യപ്പെട്ടിട്ടും ബാർ അസോസിയേഷൻ ഹാൾ തുറന്നുകൊടുക്കാൻ തയാറാവാതെ ഭാരവാഹികൾ.

പല തവണ ആവശ്യപ്പെട്ടിട്ടും തുറക്കാൻ തയാറാവാതിരുന്നപ്പോൾ കലക്ടർ ടി.വി.അനുപമയുടെ ഉത്തരവുപ്രകാരം പൂട്ടു പൊളിച്ചു. അരിയും മറ്റും സൂക്ഷിച്ചശേഷം കലക്ടർ വേറെ താഴിട്ടുപൂട്ടി.

ദുരന്തത്തിൽ അകപ്പെട്ടവരുടെ രക്ഷയ്ക്കായി നാടു മുഴുവൻ ഊണും ഉറക്കവുമില്ലാതെ കൈമെയ് ചേർന്നു പ്രവർത്തിക്കുമ്പോഴാണ് അഭിഭാഷകരുടെ സംഘടനയായ ബാർ അസോസിയേഷൻ ഈ നിഷേധ നിലപാട് സ്വീകരിച്ചതെന്നതു ശ്രദ്ധേയമാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ