കാഞ്ഞങ്ങാട് നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് വീണ്ടും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഇറച്ചി, മല്‍സ്യം മറ്റ് ഭക്ഷണ പലഹാരങ്ങള്‍ പിടിച്ചെടുത്തു.നഗരത്തിലെ പല ഹോട്ടല്‍ റസ്റ്റോറന്റുകള്‍ വൃത്തിഹീനമായി കണ്ടതിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം ഇന്ന് രാവിലെ കോട്ടച്ചേരി നയാ ബസാറിലെ ഫാമിലി സ്റ്റോറന്റ് കോട്ടച്ചേരിയിലെ ഹോട്ടല്‍ ഷാലിമാര്‍ കോട്ടച്ചേരി ബസ് സ്റ്റാന്റ് പരിസരത്തെ എവര്‍ഗ്രീന്‍, പടന്നക്കാട് പച്ചമുളക്, ചെമ്മട്ടംവയല്‍ ഐശ്വര്യ ഫാമിലി ഹോട്ടല്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. തുടര്‍ച്ചയായി പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുക്കുന്ന ഹോട്ടലുകളുടെയും റസ് റ്റോറന്റുകളുടെയും ലൈസന്‍സ് സസ്‌പെന്റു ചെയ്യുന്നതായിരിക്കുമെന്നും അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയ സ്ഥാപനങ്ങളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ നോട്ടീസ് നല്‍കിയതെന്നും നഗരസഭ ഹെല്‍ത്ത് സുപ്പര്‍വൈസര്‍ പി.പി രാജശേഖരന്‍ അറിയിച്ചു .ഇന്നത്തെ പരിശോധനയ്ക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാജശേഖരന്‍ പി.പി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സജികുമാര്‍ .ടി, ബീന .പി.വി, സീമ .പി .വി എന്നിവര്‍ നേതൃത്വം നല്‍കി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ