വ്യാഴാഴ്‌ച, സെപ്റ്റംബർ 13, 2018
കാഞ്ഞങ്ങാട്: മാണിക്കോത്ത് മഡിയൻ  നിത്യേനയുള്ള ഇന്ധന വിലവർദ്ധനവിനെതിരെ എസ്.ടി.യു മാണിക്കോത്ത് യൂണിറ്റ് ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ഇന്ധന രഹിത സാങ്കൽപ്പിക വാഹനങ്ങൾ ഓടിച്ചാണ് എസ്. ടി. യു മാണിക്കോത്ത് യൂണിറ്റ് പ്രതിഷേധം അറിയിച്ചത്.

വാഹന തൊഴിൽ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ നടത്തിയ വേറിട്ട പ്രതിഷേധം ഏറെ ശ്രദ്ധയാകർഷിച്ചു.  സൗത്ത് ചിത്താരിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മഡിയനിൽ സമാപിച്ചു.

സമാപനയോഗം അജാനൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്‍റ്  സന മാണിക്കോത്ത് ഉൽഘാടനം ചെയ്തു. എസ്. ടി.യു മാണിക്കോത്ത് യൂണിറ്റ് പ്രസിഡന്‍റ് കരീം മൈത്രി അദ്ധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി അഹമ്മദ് കപ്പണക്കാൽ സ്വാഗതം പറഞ്ഞു.  വൈസ് പ്രസിഡന്‍റ് അസീസ് മാണിക്കോത്ത്, ജോ. സെക്രട്ടറിമാരായ  അൻസാർ ചിത്താരി, എം.എ.ഹനീഫ, ജില്ലാ കമ്മിറ്റി അംഗം  ജാഫർ മൂവാരിക്കുണ്ട്, മേഖല പ്രസിഡന്‍റ് കരീം കുശാൽ നഗർ, മുല്ലക്കോയ തങ്ങൾ മാണിക്കോത്ത്, എൻ.വി.അബ്ദുൽ റസ്സാഖ്, എം.എ.മൊയ്തീൻ, മൂസ കൊവ്വൽ തുടങ്ങിയവർ സംസാരിച്ചു.

പടം: ഇന്ധന വിലവര്‍ദ്ധനവിനെതിരെ മാണിക്കോത്ത്  എസ്.ടി.യുവിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സാങ്കല്‍പ്പിക വാഹനമോടിച്ചുള്ള പ്രതിഷേധം

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ