ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് അധ്യാപക പരിശീലന പരിപാടി സമാപിച്ചു
പാലക്കുന്ന്: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ചിത്താരി അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച അധ്യാപക പരിശീലന പരിപാടി സമാപിച്ചു. ലയൺസ് ക്ലബ്ബ്സ് ഇന്റർനാഷണൽ അധ്യാപക പരിശീലകൻ പ്രൊഫസർ വർഗീസ് വൈദ്യനാണ് മൂന്ന് ദിവസങ്ങളിലായി നടന്ന നാല്പത്തി രണ്ട് അധ്യാപകർക്കുള്ള പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയത്. സമാപന പരിപാടി ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് മുൻ ഗവർണർ കെ. ശ്രീനിവാസ് ഷേണായി ഉദ്ഘാടനം ചെയ്തു. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് സുകുമാരൻ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. പ്രൊഫസർ വർഗീസ് വൈദ്യൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. അധ്യാപക പരിശീലന പരിപാടിയുടെ ഡിസ്ട്രിക്ട് ചെയർപേഴ്സൺ പി.എം. അബ്ദുൾ നാസർ, എം.ബി. ഹനീഫ്, അസ്ലം എം.ടി.പി, പ്രോഗ്രാം ഡയറക്ടർ കെ.എസ്.മുഹാജിർ, പി.കെ.പ്രകാശൻ മാസ്റ്റർ അൻവർ ഹസൻ എം.കെ, അഷറഫ് കൊളവയൽ, ഷൗക്കത്തലി എം, ഹാറൂൺ ചിത്താരി, ബഷീർ കുശാൽ, സി.എം.നൗഷാദ് എന്നിവർ സംസാരിച്ചു. പരിപാടിയെ സംബന്ധിച്ച് ടീച്ചേർസ് അവലോകനം ചെയ്തു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ