പാചക വാതക വില വര്‍ധനയ്‌ക്കെതിരെ അടുപ്പുകൂട്ടി പ്രതിഷേധിച്ച് നാഷണല്‍ വിമന്‍സ് ലീഗ്

പാചക വാതക വില വര്‍ധനയ്‌ക്കെതിരെ അടുപ്പുകൂട്ടി പ്രതിഷേധിച്ച് നാഷണല്‍ വിമന്‍സ് ലീഗ്

കാഞ്ഞങ്ങാട് : രാജ്യത്തു വര്‍ദ്ധിച്ചു വരുന്ന പാചക വാതക വില വര്‍ധനയ്‌ക്കെതിരെ നഗരമധ്യത്തില്‍ അടുപ്പു കൂട്ടി വേറിട്ട പ്രതിഷേധം തീര്‍ത്ത് നാഷണല്‍ വിമന്‍സ് ലീഗ് ജനശ്രദ്ധ ആകര്‍ഷിച്ചു. ഗ്യാസ് സിലിണ്ടറിന് റീത്തു സമര്പ്പിച്ചു. വീട്ടമ്മമാര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. പ്രതീകാത്മക അടുപ്പു തീര്‍ത്തു സമരത്തിനു ഐക്യദാര്‍ഡ്ഡ്യം പ്രഖ്യാപിക്കാന്‍ എത്തിയവര്‍ക്ക് പായസം വിതരണം ചെയ്തത് സമരത്തിനെ കൂടുതല്‍ ജനകീയമാക്കി

നഗരസഭ വൈസ് ചെയര്‍പേഴ്‌സ്ണ്‍ എല്‍ സുലൈഖ അടുപ്പു കത്തിച്ചു സമരം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അഭിവാദ്യം അര്‍പ്പിച്ചു സംസാരിച്ചു. നജ്മ റാഫി അദ്ധ്യക്ഷം വഹിച്ച ചടങ്ങിന് മിസ്രിയ പടന്നക്കാട് സ്വാഗതം പറഞ്ഞു. ഐ എന്‍ എല്‍ നേതാക്കളായ ഹംസ മാസ്റ്റര്‍, റിയാസ് അമലടുക്കം, ബില്‍ടെക് അബ്ദുളള, ശഫീഖ് കൊവ്വല്‍പ്പള്ളി, സി എച്ച് ഹസ്സൈനാര്‍, സഹായി ഹസൈനാര്‍, സി എ രഹ്മാന്‍, കെ സി മുഹമ്മദ് കുഞ്ഞി, ഗഫൂര്‍ ബാവ, ഫയാസ് ചിത്താരി തുടങ്ങിയവര്‍ സംബന്ധിച്ചു

Post a Comment

0 Comments