കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ ഒന്നാം പ്ലാറ്റ് ഫോം ഉയര്‍ത്തല്‍ ജോലി തുടങ്ങി

കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ ഒന്നാം പ്ലാറ്റ് ഫോം ഉയര്‍ത്തല്‍ ജോലി തുടങ്ങി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ ഒന്നാം പ്ലാറ്റ് ഫോം ഉയര്‍ത്തല്‍ ജോലി തുടങ്ങി. ഒന്നാം പ്ലാറ്റ് ഫോം കോണ്‍ക്രീറ്റ് ചെയ്ത് ഉയര്‍ത്തുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള പ്ലാറ്റ് ഫോം നവീകരണ പ്രവര്‍ത്തി ആരംഭിച്ചിരിക്കുന്നത്. ഒന്നാം പ്ലാറ്റ് ഫോം മുഴുവനായും കോണ്‍ഗ്രീറ്റ് ചെയ്ത് ഉയര്‍ത്തും. കുടാതെ കുറച്ച് ഭാഗങ്ങളില്‍ ടൈലുകളും പാകും. അതി വേഗതയിലാണ് പ്ലാറ്റ് ഫോം കോണ്‍ക്രീറ്റ് ചെയ്ത് ഉയര്‍ത്തുന്ന ജോലി നടക്കുന്നത്. രണ്ട് കോടി രൂപയിലധികം വരുന്ന നവീകരണ പ്രവര്‍ത്തനങ്ങളാണ് ആദര്‍ശ് സ്‌റ്റേഷനായി ഉയര്‍ത്തിയ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ നടന്നവരുന്നത്. പുതിയ ടിക്കറ്റ് കൗണ്ടറടക്കമുള്ള മറ്റ് സംവിധാനങ്ങളുടെ കെട്ടിട പ്രവര്‍ത്തിയും നേരത്തെ തുടങ്ങിയിരുന്നു. ഇതു കുടാ തെ ഒന്നാം പ്ലാറ്റ് ഫോമിലും രണ്ടാം പ്ലാറ്റ് ഫോമിലും പുതിയ മേല്‍ക്കുരകളും പണിഞ്ഞിട്ടുണ്ട്. പുതിയ പ്ലാറ്റ് ഫോം ഉയര്‍ത്തല്‍ ജോലി യാത്രകാര്‍ക്ക് ട്രെയിന്‍ കയറാനും ഇറങ്ങാനും വിഷമമുണ്ടാക്കുന്നുണ്ടെങ്കില്‍ പ്രവര്‍ത്തി വലിയ വേഗതയില്‍ നടക്കുന്നതിനാല്‍ ഉടന്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് കരുതുന്നത്. എന്നാല്‍ ഒന്നാം ം പ്ലാറ്റ് ഫോമിന്റെ മേല്‍ക്കുര നീട്ടുന്ന പ്രവര്‍ത്തി കൂടി നടക്കുകയാണെങ്കില്‍ യാത്രകാര്‍ക്ക് സൗകര്യം കൂടുമായിരുന്നുവെന്ന അഭിപ്രായമുയര്‍ന്ന് വരുന്നുണ്ട്

Post a Comment

0 Comments