നടന്‍ ദിലീപ് രാജിക്കത്ത് കൈമാറിയതായി സ്ഥിരീകരിച്ച് സിദ്ധിഖ്

നടന്‍ ദിലീപ് രാജിക്കത്ത് കൈമാറിയതായി സ്ഥിരീകരിച്ച് സിദ്ധിഖ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപ് താരസംഘടനയുടെ പ്രസിഡണ്ടായ മോഹന്‍ലാലിന് രാജിക്കത്ത് കൈമാറിയതായി  സെക്രട്ടറി സിദ്ധിഖ് സ്ഥിരീകരിച്ചു.

സംഭവത്തില്‍ ശക്തമായി പ്രതികരിക്കുകയും നിലപാട് കടുപ്പിക്കുകയും ചെയ്ത മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ കളക്ടീവിന്റെ വിമര്‍ശനങ്ങള്‍ ബാലിശമാണെന്നും സിദ്ധിഖ് പറഞ്ഞു. ദിലീപിനെ പുറത്താക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും ജനറല്‍ബോഡിയാണ് തീരുമാനം മരവിപ്പിച്ചതെന്നും സിദ്ധിഖ് പറഞ്ഞു. നടിമാര്‍ എന്നു വിളിച്ച് ആക്ഷേപിച്ചുവെന്നാണ് വിമന്‍ ഇന്‍ കളക്ടീവ് പറയുന്നത്. ഇത് ബാലിശമായ വാദമാണ്.അമ്മ നടീനടന്‍മാരുടെ സംഘടനയാണ്.അങ്ങനെ വിളിച്ചതില്‍ ആക്ഷേപം തോന്നേണ്ട കാര്യമില്ല.

ദിലീപിന്റെ തൊഴില്‍ നിഷേധിക്കാന്‍ വേണ്ടിയുള്ള സംഘടനയല്ല അമ്മ എന്ന് പറഞ്ഞ സിദ്ധിഖ് രാജിവച്ചു പോയ നടിമാരെ തിരിച്ചെടുക്കില്ലെന്നും വ്യക്തമാക്കി.

Post a Comment

0 Comments