കാസറഗോഡ് കെ എം സി സി ഹജ്ജ് വളണ്ടിയര്‍മാര്‍ക്ക് സ്നേഹാദര

കാസറഗോഡ് കെ എം സി സി ഹജ്ജ് വളണ്ടിയര്‍മാര്‍ക്ക് സ്നേഹാദര

ജിദ്ദ : ഈ വര്‍ഷത്തെ ഹജ്ജ് വേളയില്‍ പരിശുദ്ധ ഹജ്ജുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ അഹോരാത്രം ഹജ്ജ് വളണ്ടിയര്‍ സേവനം ചെയ്ത ജിദ്ദ കാസറഗോഡ് ജില്ലയിലെ മുഴുവന്‍ ഹജ്ജ് വളണ്ടിയര്‍മാര്‍ക്കും ഷറഫിയ സാഫിറോ ഓഡിറ്റൊറിയത്തില്‍ കെ എം സി സി ജിദ്ദ കാസറഗോഡ് ജില്ലാ കമ്മിറ്റി സമുചിതമായി സ്നേഹാദരവ് നല്‍കി. ഹസ്സന്‍ ബത്തേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിപുലമായ ചടങ്ങ് കെ എം സി സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട്‌ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി ദേശാന്തരങ്ങളില്‍ നിന്ന് എത്തി ചേരുന്ന ലക്ഷകണക്കിന് ഹാജിമാര്‍ക്ക് അവിശ്വസനീയമായ  സാന്ത്വന സ്പര്‍ശമാണ് കാലാകാലങ്ങളായി കെ എം സി സി കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രക്രിയയില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍വ്വ ശക്തന്റെ മഹത്തായ പ്രതിഫലത്തോടൊപ്പം ലക്ഷകണക്കിന് ജനങ്ങള്‍ ഒത്തുചേരുന്ന മഹാ സാഗരത്തില്‍ വിവിധ സേവനം ചെയ്യാനുള്ള കഠിനമായ പരിശീലനം ലഭിക്കുന്നു എന്നത് വലിയൊരു നേട്ടവും കൂടിയാണ് എന്ന് യോഗം ഉദ്ഘാടനം ചെയ്ത അഹമ്മദ് പാളയാട്ട് പറഞ്ഞു.കെ എം സി സി സൗദി ഹജ്ജ് സെല്‍ ജനറല്‍ കണ്‍വീനര്‍ ജമാല്‍ വട്ടപൊയില്‍ മുഖ്യ പ്രഭാഷണം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍സെക്രട്ടറി അബൂബക്കര്‍ അരീമ്പ്ര, ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ,അബ്ദുള്ള പാലേരി,ഷൌക്കത്ത് ഞാറക്കോടന്‍ ,ഇസ്സുദ്ധീന്‍ കുമ്പള,മജീദ്‌ പുകയൂര്‍,ഇബ്രാഹീം ഇബ്ബൂ,ശുക്കൂര്‍ ഹാജി ,കാദര്‍ ചെര്‍ക്കള,കെ.എം.ഇര്‍ഷാദ് ,ഇസ്മായീല്‍ തൃക്കരിപ്പൂര്‍,നസീര്‍ പെരുമ്പള തുടങ്ങിയവര്‍ സംസാരിച്ചു . മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഹജ്ജ് വളണ്ടിയര്‍ അനുമോദന പത്രം കെ എം സി സി ജിദ്ദ  ഹജ്ജ് സെല്‍ കോ ഓഡിനേറ്റര്‍ മുസ്തഫ ചെമ്പന്‍ അബ്ദുള്ള ഹിറ്റാച്ചിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു, വളണ്ടിയര്‍മാര്‍ക്കുള്ള അനുമോദന പത്രം ജലീല്‍ ചെര്‍ക്കള,മുഹമ്മദ്‌അലി ഒസങ്കടി, ബുനിയാം ഒളവങ്കര,അബ്ദു പെര്‍ള,അസീസ്‌ ഉളുവാര്‍,ഹമീദ് ഇച്ചിലംകോട് ,  അഷറഫ് പള്ളം, സുബൈര്‍ നായന്മാര്‍മൂല,ബഷീര്‍ കപ്പണ,ഹമീദ് കുക്കാര്‍  തുടങ്ങിയവര്‍ വിതരണം ചെയ്തു അബ്ദുള്ള ഹിറ്റാച്ചി സ്വാഗതവും ബഷീര്‍ ചിത്താരി നന്ദിയും പറഞ്ഞു .

Post a Comment

0 Comments