കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നഗരസഭ വികസന പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയും പഞ്ചാബ് നാഷണൽ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ പി.എൻ.ബി മെറ്റ് ലൈഫും സംയുക്തമായി നഗരസഭ ടൗൺ ഹാളിൽ തൊഴിലവസരമേള സംഘടിപ്പിച്ചു. തൊഴിൽ മേളയിൽ നിന്ന് 25 പേരെ വിവിധ തൊഴിലുകളായ സെയിൽസ് മാനേജർ ഫിനാൻഷ്യൽ അഡ്വൈവൈസർ, ബിസിനസ്സ് ഡവലപ്പ്മെൻറ് ഓഫീസർ എന്നിവയിലേക്ക് തെരഞ്ഞടുത്തു. തൊഴിലനേഷിക്കുന്ന യുവതികൾക്ക് മെച്ചപ്പെട്ട തൊഴിലവസരവും അതുവഴി ജീവിതോപാദിയും തെരെഞ്ഞടുക്കാനുള്ള സുവർണ്ണാവസരമാണിതെന്നും അത് പ്രയോജനപ്പെടുത്തണമെന്നും തൊഴിൽ മേള ഉദ്ഘാടനം ചെയ്തു കൊണ്ടു നഗര സഭ ചെയർമാൻ വി.വി.രമേശൻ അഭിപ്രായപ്പെട്ടു
0 Comments