പി.ബി അബ്ദുറസാഖ് എം.എല്‍.എ: ജനകീയതയും കാരുണ്യവും ചേര്‍ന്ന രാഷ്ട്രീയ നേതാവ്

പി.ബി അബ്ദുറസാഖ് എം.എല്‍.എ: ജനകീയതയും കാരുണ്യവും ചേര്‍ന്ന രാഷ്ട്രീയ നേതാവ്

കാസർകോട് : പി.ബി അബ്ദുറസാഖ് എം.എല്‍.എയുടെ വിടവാങ്ങലിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത് ജനകീയതയും കാരുണ്യവും ചേര്‍ന്ന രാഷ്ട്രീയ നേതാവിനെയാണ്. തന്റെ മുന്നിലെത്തുന്ന എല്ലാ മനുഷ്യരെയും ചെറുപ്പവും വലിപ്പവുമില്ലാതെ പരിഗണിക്കുന്ന മഹാ മനുഷ്യനെയാണ് അബ്ദുറസാഖ് എം.എല്‍.എയുടെ നിര്യാണത്തിലൂടെ നാടിന് നഷ്ടമാക്കിയിരിക്കുന്നത്. ഒരേ സമയം ധനവും അധികാരവും കൊണ്ട് വലിയ മനുഷ്യനായിട്ടും സാധാരണക്കാരനെ പോലെ ജീവിക്കുകയായിരുന്നു നാട്ടുകാരുടെ റദ്ദുച്ച. വിവാഹത്തിന് പാട്ടു പാടാന്‍ മുന്നിട്ടിറങ്ങുന്ന എം.എല്‍.എ. പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ സ്‌കൂട്ടറില്‍ പ്രവര്‍ത്തകരുടെ പിന്നിലിരിക്കുന്ന രാഷ്ട്രീയ നേതാവ്. അതിലുപരി തനിക്ക് കിട്ടിയ ധനം ആര്‍ക്കും നല്‍കാനുള്ള മഹാമനസ്‌കത. രാഷ്ട്രീയം ധന സമ്പാദനത്തിന്റെ മേഖലയായ കാലത്ത് അതില്‍ നിന്ന് വിത്യസ്തമായി അധ്വാനിച്ചുണ്ടാക്കിയ പണം ജനത്തിന് നല്‍കി വേറിട്ട രാഷ്ട്രീയമാണ് അബ്ദുറസാഖ് എം.എല്‍.എ കാഴ്ച വെച്ചത്. ആര് വന്ന് സങ്കടം പറഞ്ഞാലും ആ മനസ് അലിയും. പിന്നെ എം.എല്‍.എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന പദവിയുമെല്ലാം അവിടെ മാറ്റി വെച്ച് പോക്കറ്റില്‍ കൈയിട്ട് വരുന്നവന്റെ സങ്കടം തീര്‍ക്കും. ആ ജനകീയ മുഖമാണ് ബി.ജെ.പി രാഷ്ട്രീയത്തില്‍ അഗ്രഗണ്യനായിട്ട് പോലും കെ സുരേന്ദ്രന് പോലും റദ്ദുച്ചയെ ജയിക്കാന്‍ കഴിയാതെ പോയത്. പാര്‍ട്ടി നല്‍കിയ സ്ഥാനമാനങ്ങള്‍ ജനങ്ങള്‍ക്ക് ഉപകരിക്കുന്ന രൂപത്തില്‍ വിനിയോഗിക്കാന്‍ പി.ബി അബ്ദുറസാഖിന് കഴിഞ്ഞു. ഏത് രാഷ്ട്രീയ കക്ഷി ഭരണത്തിലുണ്ടായാലും തന്റെ മണ്ഡലത്തിനെ പരിഗണിപ്പിക്കാന്‍ അബ്ദുറസാഖ് എം.എല്‍.എ യെ കൊണ്ട് സാധിപ്പിച്ചു. പുതുതായി 12 താലൂക്കുകള്‍ സംസ്ഥാനത്ത് വന്ന സമയത്ത് പി.ബി അബ്ദുറസാഖിന്റെ ഒറ്റ കഴിവിലാണ് മഞ്ചേശ്വരം താലൂക്ക് അതില്‍ വന്നത്. അത് അബ്ദുറസാഖിന്റെ രാഷ്ട്രീയ വിജയം കൂടിയായിരുന്നു. 1972 മുതല്‍ കേട്ടു കേള്‍വിയുണ്ടായിരുന്ന മഞ്ചേശ്വരം താലൂക്ക് എന്ന സ്വപ്‌നം 2013ല്‍ റവന്യു മന്ത്രി കെ.എം മാണിയെ കൊണ്ട് നടപ്പിലാക്കാന്‍ സാധിച്ചുവെന്നതാണ് പി.ബി അബ്ദുറസാഖ് എന്ന എം.എല്‍.എയുടെ ഏറ്റവും വലിയ രാഷ്ട്രീയ വിജയം.

Post a Comment

0 Comments