നീലേശ്വരം: പള്ളിക്കര റെയിൽവേ മേൽപ്പാലം നിർമാണോദ്ഘാടനം 30ന്. വൈകിട്ട് നാലിന് പള്ളിക്കരയിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ വീഡിയോ കോൺഫറൻസിങ് വഴി പങ്കെടുക്കും.
ദേശീയപാതയിൽ റെയിൽവേ ലെവൽ ക്രോസിൽ പാലം വരുന്നതോടെ ഗതാഗത തടസം നീങ്ങും. പി കരുണാകരൻ എംപിയുടെ ഇടപെടലിലൂടെയാണ് മേൽപ്പാലം യാഥാർഥ്യമാകുന്നത്. പാലം നിർമാണത്തിനുള്ള പൈലിങ‌് നേരത്തെ ആരംഭിച്ചു.
സംഘാടക സമിതി രൂപീകരണ യോഗത്തിൽ നഗരസഭാ ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ അധ്യക്ഷനായി. പി കരുണാകരൻ എംപി, എം രാജഗോപാലൻ എംഎൽഎ, നഗരസഭാ വൈസ് ചെയർപേഴ്സൺ വി ഗൗരി, പി പി മുഹമ്മദ് റാഫി, എ കെ കുഞ്ഞികൃഷ്ണൻ, ടി കെ രവി, പി കെ രതീഷ്, എറുവാട്ട് മോഹനൻ, എം രാധാകൃഷ്ണൻ നായർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ജോൺ ഐമൺ, കൊട്ടറ വാസുദേവ്, കെ മോഹനൻ എന്നിവർ സംസാരിച്ചു.
0 Comments