നീലേശ്വരം: മാഹിനിര്‍മിത വിദേശമദ്യം പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കുനേരേ ഓട്ടോറിക്ഷയില്‍നിന്ന് മദ്യക്കുപ്പിയെറിഞ്ഞ് രക്ഷപ്പെട്ട പ്രതി കീഴടങ്ങി. ചിറപ്പുറത്ത് ഓട്ടോ ഓടിക്കുന്ന ഷാജിയാണ് കീഴടങ്ങിയത്. കഴിഞ്ഞ ഒക്ടോബര്‍ 10ന് ഓട്ടോറിക്ഷയില്‍ മദ്യം കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ഷെയ്ക്ക് അഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ ഐക്‌സെസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്താനെത്തിയപ്പോഴാണ് കെ.എല്‍ 14 എസ് 1361 നമ്പര്‍ ഓട്ടോറിക്ഷയില്‍ നിന്ന് എക്‌സൈസ് ബൈക്കില്‍ വന്ന ഉദ്യോഗസ്ഥര്‍ക്കു നേരെ ഷാജി മദ്യക്കുപ്പിയുടെ പെട്ടിയെറിഞ്ഞ് രക്ഷപ്പെട്ടത്. കീഴടങ്ങിയ പ്രതിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു.
0 Comments