ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഡീസൽ വില പെട്രോളിനെ മറികടന്നു. ഒഡീഷയിലാണ് പെട്രോളിനെക്കാൾ വില ഡീസലിനായത്. പെട്രോളിന് ലിറ്ററിന് 80രൂപ 65 പൈസയും ഡീസലിന് 80 രൂപ 78 പൈസയുമായിരുന്നു ഇന്നലത്തെ ഭൂവന്വശറിലേ വില. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി പെട്രോളിനും ഡീസലനും തുല്യ നികുതിയാണ് ഒഡീഷ ഇടാക്കുന്നത്. തുടർച്ചായി അഞ്ചു ദിവസം പെട്രോളിനെക്കാൾ ഡീസലന് വില വർധിച്ചിരുന്നു.
ഇതിനിടെ, ഇന്ധന നികുതി കുറയക്കണമെന്ന് ആവിശ്യപ്പെട്ട് ഡൽഹിയിൽ ഇന്ന് പമ്പുകൾ അടിച്ചിടും. സമരത്തിന് പിൻന്തുണ പ്രഖ്യാപ്പിച്ച് ടാക്സി ഒട്ടോ തൊഴിലാളികളും ഇന്ന് സമരത്തിൽ പങ്കെടുക്കും. ഇതോടെ രാജ്യ തലസ്ഥാനത്ത് പൊതു ഗതാഗതം തടസ്സപെടാനാണ് സാധ്യത. സംസ്ഥാന സർക്കാർ നികുതി കുറയക്കണമെന്നാണ് സമരക്കാരുടെ ആവിശ്യം. അതേ സമയം ബിജെപി രാഷ്ട്രീയ ലക്ഷ്യത്തോടെ സമരം നടത്തുകയാണന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.
0 Comments