ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളെ പീഡനത്തിന് ഇരയാക്കിയ ആറംഗ സംഘമാണ് പൊലീസിന്റെ വലയിലായത്. അഞ്ച് കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പത്തിലധികം പേര്‍ക്കെതിരെ കേസെടുത്തു.
വിദ്യാര്‍ഥികളിലൊരാള്‍ അസ്വാഭാവികമായി പെരുമാറുകയും വീട്ടില്‍ വൈകിയെത്തുന്നതു പതിവാക്കുകയും ചെയ്തതോടെ മാതാപിതാക്കള്‍ക്കുണ്ടായ സംശയമാണ് കേസില്‍ നിര്‍ണായകമായത്. ലഹരി വിരുദ്ധ ജാഗ്രതാസമിതി ഇടപെട്ട് വിദ്യാര്‍ഥികളെ കൗണ്‍സലിംഗിന് വിധേയരാക്കി.
പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനമെന്ന് കുട്ടികള്‍ വെളിപ്പെടുത്തി. ലഹരിമരുന്ന് നല്‍കിയും ചിലരെ പീഡിപ്പിച്ചു. ബൈക്കില്‍, ലിഫ്റ്റ് നല്‍കിയ പരിചയം ദുരുപയോഗം ചെയ്തായിരുന്നു ഒരാള്‍ തന്നെ പീഡിപ്പിച്ചതെന്ന് കുട്ടികളിലൊരാള്‍ മൊഴി നല്‍കി. കൗണ്‍സിലിംഗ് നടത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിനു കൈമാറിയത്.
ചൈല്‍ഡ്‌ലൈന്‍ നല്‍കിയ വിവരമനുസരിച്ച് പൊലീസ് ഒരാഴ്ച നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്. ആദ്യം ആറു പേരും, അവസാനമായി മുക്കം സ്വദേശി മോഹന്‍ദാസ്(35), മഞ്ചേരി സ്വദേശി അലവി (51) എന്നിവരും അറസ്റ്റിലായി.
പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ അശ്ലീലദൃശ്യങ്ങള്‍ അയച്ച മൂന്ന് പ്രവാസികള്‍ക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 Comments