കാഞ്ഞങ്ങാട്: അതിഞ്ഞാലില്‍ വീട്ടിന്റെ ഗ്രില്‍സ് തകര്‍ത്ത് പത്തര പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. അത്തിക്കാടത്ത് കുഞ്ഞബ്ദുല്ലയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കവര്‍ച്ച നടക്കുമ്പോള്‍ വീട്ടില്‍ സ്ത്രീകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്‍സും വാതിലും തകര്‍ത്ത് അകത്തു കടന്ന് ഒന്നാം നിലയിലെ അലമാരയില്‍ നിന്നാണ് മാല, പാദസരം, മോതിരം എന്നിവ മോഷ്ടിച്ചത്.
അലമാര പൂട്ടിയിരുന്നില്ല. തലശ്ശേരിയില്‍ പോയിരുന്ന അബ്ദുല്ലയുടെ മകന്‍ പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് വാതിലുകള്‍ തകര്‍ത്തതായി കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അലമാരയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലിസില്‍ പരാതി നല്‍കി. ഉടന്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
0 Comments