ബസ്‌ ചാര്‍ജ്‌ വര്‍ധിപ്പിക്കില്ല: ഗതാഗതമന്ത്രി

ബസ്‌ ചാര്‍ജ്‌ വര്‍ധിപ്പിക്കില്ല: ഗതാഗതമന്ത്രി

കോഴിക്കോട്‌: ബസ്‌ ചാര്‍ജ്‌ വര്‍ധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം അംഗീകരിക്കില്ലെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. ബസ്‌ ഉടമകളിലെ ഒരു വിഭാഗം മാത്രമാണു സമരപ്രഖ്യാപനം നടത്തിയിട്ടുള്ളത്‌. ഇക്കാര്യത്തെക്കുറിച്ച്‌ മാധ്യമങ്ങളിലൂടെ ഉള്ള അറിവ്‌ മാത്രമേ സര്‍ക്കാരിനുള്ളു.
ബസ്‌ ഉടമകളുടെ പ്രശ്‌നങ്ങളെല്ലാം സര്‍ക്കാര്‍ മനസിലാക്കുന്നുണ്ട്‌. ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്‌തുകൊടുത്തിട്ടുണ്ട്‌. നികുതി 90 ദിവസം കൊണ്ട്‌ അടയ്‌ക്കുന്ന സംവിധാനം ഉണ്ടാക്കിക്കൊടുത്തു. പതിനഞ്ച്‌ വര്‍ഷം കഴിഞ്ഞ ബസുകള്‍ പിന്‍വലിക്കണമെന്ന നിയമത്തില്‍ ഇളവ്‌ കൊടുത്ത്‌ 20 വര്‍ഷമാക്കിയെന്നും മന്ത്രി പറഞ്ഞു. കെ.എസ്‌.ആര്‍.ടി.സിയില്‍ കൂട്ടപിരിച്ചുവിടല്‍ എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments