ഖിദ്മ സഹാറയുടെ ഹജ്ജ് ഉംറ സേവനങ്ങൾ ഇനി കാഞ്ഞങ്ങാട്ടെ ഫ്‌ളൈ വേൾഡ് ട്രാവൽസിലും

ഖിദ്മ സഹാറയുടെ ഹജ്ജ് ഉംറ സേവനങ്ങൾ ഇനി കാഞ്ഞങ്ങാട്ടെ ഫ്‌ളൈ വേൾഡ് ട്രാവൽസിലും

കാഞ്ഞങ്ങാട്: നിരവധി സംതൃപ്തരായ ഹജ്ജ് ഉംറ തീർത്ഥാടകർ വിശ്വാസമർപ്പിച്ച ഉത്തരമലബാറിലെ ഏറ്റവും വലിയ ഹജ്ജ് ഉംറ ഹാൻലിങ് ഗ്രൂപ്പായ ഖിദ്മ സഹാറയുടെ പതിനാറാമത് ഓഫീസ് കാഞ്ഞങ്ങാട്ടെ പ്രമുഖ ട്രാവൽ ഏജൻസിയായ ഫ്‌ളൈ വേൾഡ് ട്രാവൽസിൽ ഒക്ടോബർ പത്തിന് ബുധൻ രാവിലെ 11 .30  ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യദ് ഹമീദലി ശിഹാബ് തങ്ങളാണ് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നത്. കാഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, ഖിദ്മ സഹാറ ഡയറക്ടർ സി.ടി. അബ്ദുൽ ഖാദർ ഹാജി,  ഫ്‌ളൈ വേൾഡ് ട്രാവൽസ്  മാനേജിങ് ഡയറക്ടർ ഖാലിദ് അറബിക്കാടത്ത്, ഖിദ്മ സഹാറ മാനേജർ അബൂബക്കർ,  ഫ്‌ളൈ വേൾഡ് ട്രാവൽസ്  മാനേജർ മുനീർ കെ.എം.കെ, അബ്ദുൽ വാഹിദ് സി.ടി, ഇല്യാസ് ബിൻ  ഇബ്രാഹിം, മഹമൂദ് ജീലാനി  ബാഖവി, അബ്ദുൽ കരീം  ബാഖവി, ഹാഫിസ് അനസ് അസ്ഹരി എന്നിവർ സംബന്ധിക്കും.

Post a Comment

0 Comments