പാലിയേറ്റീവിന്റെ റെ സാന്ത്വനം പകരാന്‍ അക്കര ഫൗണ്ടേഷന്‍

പാലിയേറ്റീവിന്റെ റെ സാന്ത്വനം പകരാന്‍ അക്കര ഫൗണ്ടേഷന്‍

ബോവിക്കാനം: മുളിയാര്‍ കാറഡുക്ക പഞ്ചായത്തുകളിലെ അശരണരും അവശരുമായ രോഗികള്‍ക്ക് സാന്ത്വനവും ആശ്വാസവും പകരാന്‍ അക്കര ഫൗണ്ടേഷന്‍. അക്കര ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ മുളിയാര്‍ കോട്ടൂരില്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഓഫീസ് കോട്ടൂരില്‍ തുറന്നു. ഓഫീസിന്‍റെ ഉദ്ഘാടനം മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി നിര്‍വഹിച്ചു. പൂര്‍ണമായി കിടപ്പിലായവരെ വീടുകളില്‍ ചെന്ന് പരിചരിക്കുന്നതോടൊപ്പം അശരണരായ രോഗികള്‍ക്കുകൂടി സാന്ത്വനം പകരുന്ന രീതിയില്‍ അന്താരാഷ്ട്ര നിലവാരത്തോടുകൂടിയാണ് പാലിയേറ്റീവ് കെയറും റിഹാബിലിറ്റേഷന്‍ സെന്‍ററും ആരംഭിക്കുന്നത്.
അഷറഫ് അഷറഫി പാണത്തൂര്‍ പ്രാര്‍ത്ഥന നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീതാ ഗോപാലന്‍ അധ്യക്ഷത വഹിച്ചു. മുളിയാര്‍ ശ്രീ സുബ്രമണ്യ ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി സീതറാമ ബെള്ളുളായ, എഴുത്തുകാരന്‍ എം.എ റഹ്മാന്‍ മുഖ്യാതിഥികളായിരുന്നു. പാലിയറ്റീവ് വാനിന്‍റെ താക്കോല്‍ മൊയ്തീന്‍ പൂവടുക്കക്ക് നല്‍കി ബാവിക്കര വലിയ ജമാഅത്ത് പ്രസിഡണ്ട് ഷാഫി ഹാജി മാളിക നിര്‍വഹിച്ചു. അക്കര ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അസീസ് അക്കര പദ്ധതി വിശദീകരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു ശ്രീധരന്‍, വാര്‍ഡ് മെമ്പര്‍ ബാലകൃഷ്ണന്‍, അനീസ മന്‍സൂര്‍ മല്ലത്ത്, കെ.ബി മുഹമ്മദ് കുഞ്ഞി, എസ്.എം മുഹമ്മദ് കുഞ്ഞി, കാറഡുക്ക പഞ്ചായത്ത് പാലിയേറ്റീവ് കോര്‍ഡിനേറ്റര്‍ സുരേഷ്, പാലിയേറ്റീവ് നഴ്സ് മജ്ഞുഷ, ജമാഅത്ത് സെക്രട്ടറി സി.കെ മുഹമ്മദ് കുഞ്ഞി, പ്രൊജക്ട് മാനേജര്‍ യാസിര്‍ വാഫി, എബി കുട്ടിയാനം സംസാരിച്ചു.

Post a Comment

0 Comments