ചൊവ്വാഴ്ച, നവംബർ 06, 2018
ആതിരപ്പള്ളി: കൂട്ടുകാരികളുടെ നഗ്ന ഫോട്ടോ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി വാട്‌സ്ആപ്പിലൂടെ സുഹൃത്തിന് അയച്ചുകൊടുത്ത വിദ്യാര്‍ത്ഥിനിയും സുഹൃത്തും പിടിയില്‍. അതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശി ആഷ്ലി (23) യെയും അതിരപ്പിള്ളി വെറ്റിലപ്പാറ കണിയാംപറമ്പില്‍ അരുണ്‍ പീറ്ററെയു (25) മാണ് പൊലീസ് പിടികൂടിയത്.

സ്വകാര്യ കോളജ് ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ വിദ്യാര്‍ഥിനി മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോയും വിഡിയോയും വാട്‌സാപ് വഴി അരുണിനു കൈമാറുകയായിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണുകളും അവയിലെ ദൃശ്യങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ അഗസ്റ്റിന്‍ മാത്യു, എസ്‌ഐ ബേസില്‍ തോമസ് എന്നിവര്‍ കേസ് അന്വേഷണത്തിനു നേതൃത്വം നല്‍കി

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ