ശരീരത്തോട് തലയില്ലാത്ത മറ്റൊരു ഉടല്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ ജനിച്ച കുഞ്ഞ് ജീവിതത്തിലേയ്ക്കു തിരിച്ചു വരുന്നു. ആരുടെയും ഹൃദയം തകര്‍ക്കുന്ന കാഴ്ചയായിരുന്നു. സയാമീസ് ഇരട്ടകളുടേതിന് സമാനമായ രീതിയില്‍ ഒരു തലയില്ലാതെ വളര്‍ച്ചയെത്താത്ത ഉടല്‍മാത്രം ശരീരത്തില്‍ ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു അവളുടെ ജനനം. ഏഴുമാസം മാത്രം പ്രായമായ പെണ്‍കുട്ടിയുടെ വയറ്റിലും നെഞ്ചിലുമായി ഒട്ടിച്ചേര്‍ന്ന നിലയില്‍ വളര്‍ച്ചയെത്താത്ത കൈകാലുകള്‍.
മേഘാലയിലാണ് ഹൃദയം നോവുന്ന ദൃശ്യം. രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രകിയയിലൂടെ ഡോക്ടര്‍മാര്‍ പെണ്‍കുഞ്ഞിന് പുതിയ ജീവിതം നല്‍കുകയും ചെയ്തു. മേഘാലയിലെ വെസ്റ്റ് ഗാരോ ഹില്‍ ജില്ലയില്‍ തുറ സിവില്‍ ഹോസ്പറ്റിലിലെ പീഡിയാട്രിക് സര്‍ജന്‍ ലീ റോജര്‍ ചി മാര്‍ക്കിന്റെ നേതൃത്വത്തിലായിരുന്നു വിജയകരമായ ശസ്ത്രക്രിയ. നീണ്ട ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ തലയില്ലാത്ത വളര്‍ച്ചയില്ലാത്ത ഉടല്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്തു.
സങ്കീര്‍ണമായിരുന്നു ശസ്ത്രക്രിയ, ആ അവസ്ഥമൂലം കരളിന് സ്ഥാനമാറ്റം സംഭവിച്ചുവെന്നും ശരീരം പെണ്‍കുട്ടിയുടെ െപാക്കിളുമായി ബന്ധപ്പെട്ട നിലയിലായതിനാല്‍ അപകട സാധ്യത കൂടുതലായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരു മാസത്തോമായി പെണ്‍കുട്ടി ആശുപത്രിയില്‍ കഴിഞ്ഞത്. ചൈനയിലാണ് ഇതിനു മുന്‍പ് ഇത്തരത്തിലുളള കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്ന്. അന്ന് മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ പിന്‍ഭാഗത്ത് നിന്നാണ് ഇത്തരത്തില്‍ അവയവങ്ങള്‍ നീക്കം ചെയ്തത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ