ഷാർജ : വർഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം എന്ന സന്ദേശം ഉയർത്തിപിടിച്ച് പാണക്കാട് സയ്യദ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രയുടെ പ്രചരണാർത്ഥം ഷാർജ കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവജന യാത്ര വിളംബര സംഗമവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെഎംസിസി ഷാർജ കാസറഗോഡ് ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും 9.11.2018 വെള്ളി രാത്രി 8.30ന് ഷാർജ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
ചടങ്ങിൽ യുവജന യാത്രയിൽ അണിനിരക്കാൻ പോകുന്ന കെഎംസിസി പ്രവർത്തകർക്കുള്ള യാത്രയയപ്പും നൽകുന്നു.
യോഗത്തിൽ ജില്ലയിലെയും മണ്ഡലത്തിലെയും മുസ്‌ലിം ലീഗ്,യൂത്ത് ലീഗ്,വനിതാ ലീഗ്,കെഎംസിസിയുടെ പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ