ബുധനാഴ്‌ച, നവംബർ 07, 2018
ന്യൂഡൽഹി: ഉത്തർപ്രദേശിലെ സ്ഥലനാമങ്ങളുടെ പേരുമാറ്റം തുടരുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഫൈസാബാദ് ജില്ലയുടെ പേര് ശ്രീ അയോധ്യയെന്ന് മാറ്റുന്നതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. അയോധ്യയിൽ ദീപാവലി ആഘോഷ ചടങ്ങിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.

അയോധ്യയിൽ രാമന്റെ പ്രതിമ നിർമിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അയോധ്യയിൽ രാമന്റെ പേരിൽ വിമാനത്താവളം നിർമിക്കും. മെഡിക്കൽ കോളേജും നിർമിക്കും. ഇതിന് ദശരഥരാജാവിന്റെ പേരുനൽകും.  സരയൂ തീരത്താണ് പ്രതിമ നിർമിക്കുക. ഹരിദ്വാറിൽ ശിവന്റെ പ്രതിമ ഉള്ളത് പോലെ അയോധ്യയിൽ രാമന്റെ പ്രതിമ നിർമിക്കും- അദ്ദേഹം പറഞ്ഞു.

'ഒരുശക്തിക്കും അയോധ്യയിൽ അനീതി പ്രവർത്തിക്കാനാകില്ലെന്ന് ഉറപ്പുനൽകുന്നു. അയോധ്യയിൽ എന്താണ് വേണ്ടത് ഓരോ ഇന്ത്യക്കാരനും അറിയാം'- യോഗി പറഞ്ഞു. അടുത്തവർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി.ജെ.പിയുടെ നീക്കമായാണ് ഈ പ്രഖ്യാപനങ്ങളെ പൊതുവെ വിലയിരുത്തപ്പെടുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ