ദുബായി: നബിദിനം പ്രമാണിച്ച് യുഎഇയില്‍ നവംബര്‍ 18 ഞായറാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. യുഎഇ ക്യാബിനെറ്റിന്റേതാണ് തീരുമാനം. നേരത്തെ ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് നവംബര്‍ 20നായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് തിയതി മാറ്റുകയായിരുന്നു. നവംബര്‍ 19ന് സാധാരണ പ്രവര്‍ത്തിദിനമായിരിക്കും.
സ്വകാര്യ മേഖലക്കും 18ന് അവധിയായിരിക്കും. മാനവവിഭവശേഷി സ്വദേശിവത്കരണ വകുപ്പ് മന്ത്രി നാസ്സർ ബിൻ താനി ജുമാ അൽ ഹംലിയാണ് ഇത് സംബന്ധിച്ച സർക്കുലർ ഇറക്കിയത്. റബീ ഉൽഅവൽ 12നാണ് നബിദിനം. രക്തിസാക്ഷിദിനമായ നവംബർ 30ഉം ദേശീയദിനത്തോടനുബന്ധിച്ച് ഡിസംബർ രണ്ട്, മൂന്ന് തിയതികളും അവധിയാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ