വ്യാപാരിനേതാവിനെതിരേ അപകീർത്തി പ്രചാരണം; എട്ടുപേർക്ക് കേസ്
കാസർകോട്: വ്യാപാരിനേതാവിനെ വാട്സാപ്പിലൂടെ അപകീർത്തിപ്പെടുത്തിയതിന് എട്ടാളുകളുടെപേരിൽ കേസെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹമദ് ഷെരീഫിനെ അപകീർത്തിപ്പെടുത്തിയതിനാണ് കാസർകോട് ടൗൺ പോലീസ് കേസെടുത്തത്. ടി.എം.ജോസ് തയ്യിൽ, എ.പ്രത്യോധനൻ, പി.എ.ജോസഫ്, എ.സുബൈർ, ഹമീദ് അരമന, ഷെമീർ, സി.എം.അശോക്‌കുമാർ, രാജേഷ് എന്നിവരുടെപേരിലാണ് കേസ്. ഒക്ടോബർ 10-നുമുമ്പുള്ള കാലയളവിലാണ് ഇവർ തന്നെ അപകീർത്തിപ്പെടുത്തുംവിധം വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചതെന്ന് അഹമദ് ഷെരീഫ് പരാതിയിൽ പറയുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ