വാക്ക് തര്‍ക്കം; അന്യസംസ്ഥാന തൊഴിലാളിയുടെ ചെവി കടിച്ചുമുറിച്ചു
കാഞ്ഞങ്ങാട്: വാക്ക് തര്‍ക്കത്തിനിടയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ ചെവി കടിച്ചുമുറിച്ചു. ബംഗാള്‍ സ്വദേശി കോളിച്ചാല്‍ താമസക്കാരനായ കാത്തബൂലി (26)ന്റെ ചെവിയാണ് കൂടെ ജോലി ചെയ്യുന്ന തൊഴിലാളി കിരണ്‍ കടിച്ചു മുറിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴ് മണിക്ക് കിരണിന്റെ കോളിച്ചാലിലുള്ള വാടക ക്വാട്ടേഴ്‌സില്‍ വെച്ചാണ് സംഭവം. കാത്തബൂല്‍ കിരണിന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് വന്നതായിരുന്നു. രണ്ടുപേരും മദ്യപിച്ച് വാക്കേറ്റം നടക്കുകയും ഇതിനിടയില്‍ കിരണ്‍ കാത്തബൂലിന്റെ വലത്‌ചെവി കടിച്ചു മുറിക്കുകയും ആയിരുന്നു. കാത്തബുലിന്റെ നിലവിളികേട്ട് പരിസരവാസികള്‍ ഓടിയെത്തുകയും ഉടന്‍ തന്നെ ജില്ലാശുപത്രിയില്‍ എത്തിക്കുകയും ആയിരുന്നു. ചെവിയുടെ മുറിഞ്ഞഭാഗം ജില്ലാശുപത്രിയില്‍ നിന്നും തുന്നിച്ചേര്‍ക്കാന്‍ പറ്റാത്തത് കൊണ്ട് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോവാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ