വെള്ളിയാഴ്‌ച, നവംബർ 16, 2018
കാഞ്ഞങ്ങാട്: കല്ലൂരാവി അംഗണ്‍വാടിക്ക് സമീപം വീട് കേന്ദ്രീകരിച്ച് സമാന്തര ബാര്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണം. ഇവിടെ ഒരു യുവതിയുടെ നേതൃത്വത്തിലാണ് രാപ്പകല്‍ വ്യത്യാസമില്ലാതെയാണത്രെ സമാന്തര ബാറില്‍ മദ്യവില്‍പ്പന പൊടിപൊടിക്കുന്നത്. നാട്ടുകാര്‍ പലവട്ടം ഇതിനെതിരെ മുന്നറിയിപ് നല്‍കിയിട്ടും മദ്യവില്‍പ്പന നിര്‍ത്താന്‍ യുവതി തയ്യാറാകുന്നില്ലത്രെ.
രാവിലെ 7 മണിക്ക് തുടങ്ങുന്ന മദ്യവില്‍പ്പന രാത്രി 12 മണി വരെയും നീണ്ടുനില്‍ക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ദുരസ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ ഇവിടേക്ക് മദ്യപിക്കാനായി വാഹനങ്ങളില്‍ എത്തുന്നുണ്ട്. മദ്യത്തോടൊപ്പം വീട്ടില്‍ ഭക്ഷണവിഭവങ്ങളും ഒരുക്കി കൊടുക്കുന്നുണ്ട്. കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളിലേക്കും മദ്രസയിലേയും വിദ്യാര്‍ത്ഥികള്‍ കടന്നുപോകുന്ന വഴിക്കാണ് സമാന്തര ബാര്‍ പ്രവര്‍ത്തിക്കുന്നത്. മദ്യലഹരിയില്‍ ആളുകള്‍ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നതായും ആരോപണമുണ്ട്.
 ഇത് സംബന്ധിച്ച് എക്‌സൈസിനും പോലീസിനും പരാതി നല്‍കിയിട്ടും മദ്യവില്‍പ്പന തടയാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ