അഹമ്മദ്നഗർ∙ മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. മഹാത്മാ ഗാന്ധി ഫുലേ കൃഷി വിദ്യാപീഠ് (എംപികെവി) കാർഷിക സർവകലാശാലയിൽ വിദ്യാർഥികളുടെ കോൺവൊക്കേഷൻ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ഗാനത്തിനിടെ കുഴഞ്ഞുവീണ ഗഡ്കരിയെ മഹാരാഷ്ട്ര ഗവർണർ സി.വിദ്യാസാഗർ റാവു താങ്ങിപ്പിടിക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗഡ്കരിയുടെ നില തൃപ്തികരമാണ്.
അന്തരീക്ഷത്തിലെ കനത്ത ചൂടും രക്തത്തിൽ പഞ്ചസാരയുടെ അളവു കുറഞ്ഞതുമാണ് കുഴഞ്ഞുവീഴുന്നതിനു കാരണമായതെന്നു നിതിൻ ഗഡ്കരി പിന്നീട് ട്വീറ്റ് ചെയ്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ