മൊഗ്രാൽ: എസ്. എസ്. എൽ. സി തൊട്ട് ഹെയർ സെക്കണ്ടറി, ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്കായി മൊഗ്രാൽ ദേശീയവേദിയും സെന്റർ ഫോർ ഇൻഫൊർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യയും ( സിജി ) സംയുക്തമായി മൊഗ്രാലിൽ പി. എസ്. സി മോക് ടെസ്റ്റ് സംഘടിപ്പിക്കുന്നു.
ഡിസംബർ 8 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെയാണ് സമയം. 7ാം തീയ്യതി വെള്ളിയാഴ്ച 5 മണിക്ക് മുമ്പായി പി. എസ്. സി മോഡൽ പരീക്ഷയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണം. മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലാണ് മോക് ടെസ്റ്റ് നടത്തുന്നത്.
ഇത് സംബന്ധിച്ച് നടന്ന കൂടിയാലോചനായോഗം പി. മുഹമ്മദ് നിസാർ പെർവാഡ് ഉദ്ഘാടനം ചെയ്തു.ദേശീയവേദി പ്രസിഡന്റ് എ. എം. സിദ്ധീഖ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു ഷക്കീൽ അബ്ദുള്ള, എം.എ.മൂസ, എം.എം.റഹ്മാൻ, വിജയകുമാർ, കാദർ മൊഗ്രാൽ, കെ. മുഹമ്മദ് കുഞ്ഞി മാസ്റ്റർ, മുഹമ്മദ് അബ്ക്കോ, ഇബ്രാഹിം ഖലീൽ ( കുമ്പള അക്കാദമി ) മുഹമ്മദ് കെ.പി, ടി.കെ.ജാഫർ , പി.വി.അൻവർ, നാഫിഹ്. എം. എം, എം.എസ്. മുഹമ്മദ്കുഞ്ഞി, എന്നിവർ പ്രസംഗിച്ചു. റിയാസ് മൊഗ്രാൽ സ്വാഗതം പറഞ്ഞു.
0 Comments