ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ അദ്ധ്യാപകരെ സംയുക്ത മുസ്ലിം ജമാഅത്ത് ട്രെഷറര്‍ സി. കുഞ്ഞാമദ് ഹാജി പാലക്കി അനുമോദിക്കും. പ്രളയ ബാധിത പ്രദേശത്ത് സേവനം ചെയ്ത മേഖലയിലെ വിഖായ വളണ്ടിയര്‍മാരെ കുണിയ ഇബ്രാഹിം ഹാജി ആദരിക്കും. മേഖലാ തല സത്യധാര ക്യാമ്പയിന്‍ എസ്. കെ. എസ്. എസ്. എഫ് ജില്ലാ ട്രെഷറര്‍ ശറഫുദ്ധീന്‍ കുണിയ ഉത്ഘാടനം ചെയ്യും. മൗലിദ് സദസ്സിനും കൂട്ട് പ്രാര്‍ത്ഥനയ്ക്കും സയ്യിദ് സ്വഫിയുള്ളാഹില്‍ ജമലുല്ലെയ്‌ലി തങ്ങള്‍ ഫൈസി മണ്ണാര്‍ക്കാട് നേതൃത്വം നല്‍കും.
എസ്. വൈ. എസ് ജില്ലാ സെക്രട്ടറി അബ്ദുല്‍ അസീസ് അശ്‌റഫി പാണത്തൂര്‍, മണ്ഡലം പ്രസിഡന്റ് മുബാറക് ഹസൈനാര്‍ ഹാജി, സെക്രട്ടറി ഇസ്മായില്‍ മൗലവി, ഹാഫിള് ഷംസീര്‍ ഫൈസി, കെ. യു ദാവൂദ് ഹാജി, സി. എച് അബ്ദുല്‍ ഹമീദ് ഹാജി ബല്ലാകടപ്പുറം, എസ്. വൈ. എസ്, എസ്. കെ. എസ്. എസ്. എഫ് മണ്ഡലം നേതാക്കള്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പരിധിയിലെ ഇമാമുമാര്‍ എന്നിവര്‍ സംബന്ധിക്കും.മേഖല ട്രെഷറര്‍ ഉമര്‍ ബല്ലാ കടപ്പുറം നന്ദി പറയും.
പത്ര സമ്മേളനത്തില്‍ എസ്. കെ. എസ്. എസ്. എഫ് മേഖല പ്രസിഡന്റ് സഈദ് അസ്അദി പുഞ്ചാവി, ട്രെഷറര്‍ ഉമര്‍ ബല്ലാകടപ്പുറം, എസ്. വൈ.എസ് മണ്ഡലം ജനറല്‍ സെക്രട്ടറി പി. ഇസ്മായില്‍ മൗലവി, മുനിസിപ്പല്‍ പ്രസിഡന്റ് കെ. ബി കുട്ടി ഹാജി എന്നിവര്‍ പങ്കെടുത്തു.
0 Comments