ചിത്താരി: ഹരിത കേരള മിഷനും, യുണൈറ്റഡ് ആർട്ട്സ് ക്ലബ്ബും മാലിന്യ പരിപാലന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചിത്താരി ഗവ: എൽ.പി.സ്ക്കൂളിൽ വെച്ച് നടത്തിയ പരിപാടി അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കരുണാകരൻ കുന്നത്ത് അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ നസീമ ടീച്ചർ, പ്രഭാകരൻ മാസ്റ്റർ, വിനോദ് താനത്തിങ്കാൽ, ബഷീർ തായൽ, അബ്ദുൾ കലാം ആസാദ്, ഇസ്മയിൽ ചിത്താരി, അൻവർ എം.കെ, ഷാനിദ് സി.എം എന്നിവർ പ്രസംഗിച്ചു. ജില്ലാ കോർഡിനേറ്റർ സുബ്രഹ്മണ്യം മാസ്റ്റർ ബോധവൽക്കരണ ക്ലാസ്സ് നടത്തി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ