പിറന്നാള്‍ ദിനത്തില്‍ നിഹാലും ഉമ്മയും സ്‌കൂളിനായി ഒരുക്കിയത് ഔഷധ തോട്ടം
കാഞ്ഞങ്ങാട്: പിറന്നാൾ ദിനത്തില്‍ നിഹാല്‍ സ്‌കൂളിനായി നല്‍കിയത് ഉമ്മ നട്ട് വളര്‍ത്തി വലുതാക്കിയ നിരവധി ഔഷധ ചെടികള്‍. അത് പിറാന്നാള്‍ ദിനത്തില്‍ ഓട്ടോറിക്ഷയില്‍ എം സി ബി എം ബല്ലാകടപ്പുറം സ്‌കൂളിന് മുന്നില്‍ എത്തിച്ച് അവിടെ ഔഷധ തോട്ടം വെറിട്ട മാതൃക സൃഷ്ടിക്കുകയായിരുന്നു നിഹാലും ഉമ്മ ആയിഷയും ചെയ്തിരിക്കുന്നത്. മാതാവ് ആയിഷയാണ് മകന്‍ നിഹാലിനായി ഔഷധ സസ്യങ്ങള്‍ ഈ രൂപത്തില്‍ വളര്‍ത്തി വലുതാക്കി പിറന്നാളിനായി നല്‍കിയിരിക്കുന്നത്. സംഭവം സ്‌കൂള്‍ അധ്യാപകന്‍ സനീഷ് മാസ്റ്റര്‍ എഫ്.ബിയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. കുടാതെ നിഹാലിന് പിറന്നാള്‍ ആശംസകള്‍ നേരാനും അദ്ദേഹം മറന്നില്ല

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ