കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ ബുധനാഴ്ച വൈകീട്ടോടെ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. പൊലിസ് ഗ്രനേഡ് പ്രയോഗിച്ചു. ചേറ്റുക്കുണ്ടില്‍ വനിത മതിലിന് നേരെ നടന്ന ആക്രമത്തില്‍ പ്രതിഷേധിച്ച് സി.പി.എം നടത്തിയ പ്രകടനം പുതിയ കോട്ടയില്‍ എത്തിയപ്പോള്‍ ബി.ജെ.പി കൊടി മരം നശിപ്പിക്കുന്ന രീതിയി ലേക്ക് എത്തി. ഇതിനെ തുടര്‍ന്ന് അവിടെ ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷവസ്ഥയുണ്ടായി. എന്നാല്‍ പൊലിസ് ഇടപ്പെട്ടതോടെ സംഘര്‍ഷത്തിന് അയവ് വന്നു.
പുതിയ കോട്ടയില്‍ സി.പി.എമുകാര്‍ കടകള്‍ക്ക് നേരെ ആക്രമം നടത്തിയതായി ബി.ജെ.പിക്കാരും ബി.ജെ.പികാര്‍ തങ്ങള്‍ക്കെതിരെ കല്ലേറ് നടത്തിയതായി സി.പി.എമും ആരോപിച്ചിരുന്നു. എന്നാല്‍ പിന്നീട് സി.പി.എമുകാര്‍ ആര്‍.എസ്.എസ് കാര്യാലയം അടക്കമുള്ള കാഞ്ഞങ്ങാട് സര്‍ജി കെയര്‍ ആസ്പത്രിക്കടുത്തേക്ക് നീങ്ങി. അത് മനസിലാക്കിയ കാഞ്ഞങ്ങാട് സി.ഐ സുനില്‍കുമാര്‍ സംഘര്‍ഷം ഒഴിവാക്കാനായി അവിടെ ഗ്രാനേഡ് പ്രയോഗിച്ചു. ഇതിനെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന സി.പി.എമുകാര്‍ പിരിഞ്ഞ് പോയത് വന്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടാക്കി.
ഇരുന്നൂറോളം സി.പി.എമുകാരാണ് സംഘടിച്ചെത്തി ആര്‍.എസ്.എസ് കാര്യാലയം അടക്കമുള്ള ഭാഗത്തേക്ക് നീങ്ങിയത്. ഇത് കണ്ടറിഞ്ഞ് പൊലിസ് ഗ്രനേഡ് പ്രയോഗിച്ചതിനാല്‍ വലിയ പ്രശ്‌നങ്ങളില്ലാതെ കാര്യങ്ങള്‍ തീര്‍ന്നു. അതേ സമയം നഗരത്തില്‍ ഇപ്പോഴും സംഘര്‍ഷവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ കാഞ്ഞങ്ങാട് പുതിയവളപ്പില്‍ കാഞ്ഞങ്ങാട് ചെത്തുതൊഴിലാളി യൂണിയന്‍(സിഐടിയു) ഓഫീസിനുനേരെ ബിജെപിക്കാര്‍ കല്ലെറിഞ്ഞതായി സി.പി.എം കേന്ദ്രങ്ങള്‍ ആരോപിച്ചു. സംഭവത്തില്‍ ചെത്തുതൊഴിലാളി യൂണിയന്‍(സിഐടിയു) പ്രതിഷേധിച്ചു. സംഘര്‍ഷസ്ഥലത്ത് ജില്ലാ പൊലിസ് മേധാവി ഡോ. ശ്രീനിവാസ ന്റെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ