വ്യാഴാഴ്‌ച, ജനുവരി 03, 2019
കാഞ്ഞങ്ങാട്: ഹർത്താൽ അനുകൂലികൾ ടൗണിൽ നടത്തിയ പ്രകടനത്തിനിടെ നടന്ന സംഘർഷത്തെ തുടർന്ന്​ പൊലീസ്​ ഗ്രനേഡ്​ പ്രയോഗിച്ചു.  ഇന്ന്  രാവിലെ പതിനൊന്നു മണിയോടെ ദുർഗ സ്കൂളിനു സമീപത്തു നിന്നു തുടങ്ങിയ പ്രകടനം പുതിയകോട്ട ചുറ്റി കോട്ടച്ചേരിയിൽ പത്മാക്ലിനിക്കിനു സമീപം എത്തിയപ്പോഴാണ്​ പൊലീസും പ്രകടനക്കാരും തമ്മിൽ സംഘർഷമുണ്ടായത്​. സംഘർഷത്തിൽ പൊലീസുകാരായ ദീപു, ജ്യോതിഷ്​, മഹേഷ്​ എന്നിവർക്ക്​ പരിക്കേറ്റു. സി.ഐ.ടി.യു വിന്റെ കൊടിമരം നശിപ്പിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു സംഘർഷത്തി​െൻറ തുടക്കം. ഉടൻ പൊലീസ് ലാത്തി വിശുകയും ഗ്രനൈഡ് പ്രയോഗിക്കുകയും ചെയ്തു. തുടർന്നു പിരിഞ്ഞ്​ പോയ പ്രകടനക്കാർ വീണ്ടും ഒന്നിച്ചു കൂടി കോട്ടച്ചേരിയിൽ റോഡിൽ കുത്തിയിരുന്നു. അക്രമത്തെ തുടർന്ന്​ രണ്ട്​ ബി.ജെ.പി പ്രവർത്തകരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. പ്രകടനത്തി​െൻറ തുടക്കത്തിൽ സി.പി.എം കൊടിമരങ്ങൾ വ്യാപകമായി നശിപ്പിച്ചിരുന്നു. നഗരത്തിൽ ഒരിടത്തും കടകൾ തുറന്നില്ല. കടകൾ തുറക്കാൻ വ്യാപാരികൾ തീരുമാനിച്ചിരുന്നെങ്കിലും പൊലീസ് സംരക്ഷണം നൽകാത്തതിനാൽ പിൻമാറുകയായിരുന്നു. സി.പി.എം കൊവ്വൽ സ‌്റ്റോർ ബ്രാഞ്ചംഗവുമായ പി.വി. നാരായണന്റെ വീട‌് ആക്രമിച്ചു. ഇരുളി​െൻറ മറവിൽ ബി.ജെ.പിക്കാരാണ്​ വീടാക്രമിച്ചതെന്ന്​ സി.പി.എം ആരോപിച്ചു. മാരാകായുധങ്ങളുമായി എത്തിയ സംഘം വീടിന്റെ അഞ്ചുജനൽചില്ലുകളും ഇരുമ്പുകമ്പിയും പട്ടികകഷണങ്ങളും ഉപയോഗിച്ച‌് അടിച്ചുതകർത്തു. വീട‌് അക്രമിച്ചതിൽ പ്രതിഷേധിച്ച‌് സി.പി.എം കാഞ്ഞങ്ങാട‌് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊവ്വൽ സ‌്റ്റോറിൽ പ്രകടനം നടത്തി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ