ശനിയാഴ്‌ച, ജനുവരി 05, 2019
അജാനൂർ : കേന്ദ്രസർക്കാറിന്റെ തൊഴിൽ ദ്രോഹ നടപടിക്കെതിരെയും മറ്റു വിവിധ ആവശ്യങ്ങളുന്നയിച്ചും  ജനുവരി 8,9 തിയ്യതികളിലെ ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം അജാനൂർ  പഞ്ചായത്ത് സംയുക്ത ട്രേഡ് യൂണിയൻ കൊളവയൽ കാറ്റാടിയിൽ നിന്നും രാവണീശ്വരം മാക്കി വരെ  പദയാത്ര നടത്തി.


കാറ്റാടിയിൽ സംഘടിപ്പിച്ച പദയാത്രയുടെ  ഉദ്ഘാടനം ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി സി. ഒ. സജി നിർവ്വഹിച്ചു. എസ് ടി യു മോട്ടോർ ഫെഡറേഷൻ ജില്ലാ സെക്രട്ടറി കരീം മൈത്രി അദ്ധ്യക്ഷത വഹിച്ചു.
സജി സ്വാഗതം പറഞ്ഞു, എം പൊക്ലൻ, കാറ്റാടി കമാരൻ, പി കൃഷ്ണൻ, ജാഥാ ലീഡർ പി കാര്യമ്പു,
ഉപലീഡർ ഗംഗാധരൻ പള്ളിക്കാപ്പിൽ, ബാലകൃഷ്ണൻ, കരുണാകരൻ കുന്നത്ത്, കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

ജാഥ ലീഡർ പി കാര്യമ്പുവിന് സി ഒ സജി  വിവിധ ട്രേഡ് യൂണിയനുകളുടെ പതാക കൈമാറി.

രാവണീശ്വരം മാക്കിയിൽ നടന്ന  സമാപന പൊതുയോഗം.  എ ഐ ടി യുസി ജില്ലാ സെക്രട്ടറി കെ വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ ശശി അധ്യക്ഷനായി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ