ശര്‍ക്കര മൊത്തവ്യാപാര വിതരണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി
കാസർകോട്: സംസ്ഥാനത്ത് വില്പന നടത്തുന്ന ശര്‍ക്കരയില്‍ നിരോധിച്ച കളറുകളും മറ്റും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ജില്ലയിലെ ശര്‍ക്കര മൊത്തവ്യാപാര വിതരണ കച്ചവട സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടത്തി. ശര്‍ക്കരയുടെ അഞ്ച് സാമ്പിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു. പരിശോധനാ റിപ്പോര്‍ട്ടില്‍ മായം തെളിഞ്ഞാല്‍ ശര്‍ക്കര വില്പന നിരോധിക്കുന്നതുള്‍പ്പെടെയുളള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ജില്ലയിലെ വിവിധ മേഖലകളില്‍ നിരോധിച്ച വെളിച്ചെണ്ണയുടെ വില്പനയുണ്ടോ എന്നും പരിശോധിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ച വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഉല്‍പാദിപ്പിക്കുകയോ വിതരണം ചെയ്യുകയോ വില്‍ക്കുകയോ ചെയ്യുന്ന കച്ചവടക്കാര്‍ക്കെതിരെ പ്രോസ്‌ക്യൂഷന്‍ ഉള്‍പ്പെടെയുളള നിയമ നടപടി സ്വീകരിക്കുമെന്നും അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അിറയിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ