കൊച്ചി: കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിർമിതമാണെന്നും ദുരന്തത്തിന്‍റെ കാരണം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ഡോ. ഇ. ശ്രീധരൻ ഹൈക്കോടതിയെ സമീപിച്ചു. പ്രളയ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ ഉന്നതതല സാങ്കേതിക സമിതിക്ക് രൂപം നൽകണമെന്നാണ് ഇ. ശ്രീധരന്‍റെ ആവശ്യം. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കൃത്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ സമാന ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാമെന്നും ഹർജിയിൽ ഇ ശ്രീധരന്‍ വിശദീകരിക്കുന്നുണ്ട്.
ഇത്തരം ദുരന്തങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഫൗണ്ടേഷൻ ഫോർ റെസ്റ്റൊറേഷൻ ഓഫ് നാഷണൽ വാല്യൂസ് എന്ന സംഘടനയാണ് ഹർജി നൽകിയിരിക്കുന്നത്. ഇ. ശ്രീധരന്റെ നേതൃത്വത്തിൽ സമിതി രൂപവത്കരിക്കണമെന്നാണ് ആവശ്യം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ