കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിൽ പകർച്ചവ്യാധികൾക്കെതിരെയുള്ള ആരോഗ്യ ജാഗ്രതാ ക്യാമ്പയിന് തയ്യാറെടുക്കുന്നതിനായി ജില്ലയിലെ മെഡിക്കൽ ഓഫീസർമാർക്കും സൂപ്പർവൈസർമാർക്കുമുള്ള ജില്ലാതല ഏക ദിന ശില്പശാല കാഞ്ഞങ്ങാട് വ്യാപാരഭവനിൽ വച്ച് നടന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.പി ദിനേശ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ .എം.പി സുബ്രഹ്മണ്യൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.. രാമൻ സ്വാതി വാമൻ, ജില്ലാ ആർ, സി.എച്ച്.ഓഫീസർ ഡോ മുരളീധര നെല്ലൂരായ എന്നിവർ സംസാരിച്ചു. ജില്ലാ മലേറിയ ഓഫീസർ വി.സുരേശൻ സ്വാഗതവും ജില്ലാ ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ സയന എസ്. നന്ദി പറഞ്ഞു. ജില്ലാ സർവ്വൈലൻസ് ഓഫീസർ ഡോ മനോജ് എ. ടി. യുടെ നേതൃത്വത്തിൽ ആരോഗ്യ ജാഗ്രതാ ശില്പശാല കർമ്മപദ്ധതി തയ്യാറാക്കി. ജില്ലാ, താല്ലൂക്ക്, ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ടുമാർ, ജില്ലാതല പ്രോഗ്രാം ഓഫീസർമാർ, ജില്ലയിലെ മെഡിക്കൽ ഓഫീസർമാർ, ആരോഗ്യ പ്രവർത്തകർ സന്നിഹിതരായിരുന്നു.
0 Comments