ട്രെയിനിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമം: മൂന്നു യുവാക്കൾ കസ്റ്റഡിയിൽ
Tuesday, February 12, 2019
കാഞ്ഞങ്ങാട്: വിദേശ വനിതയെ ട്രെയിനിൽ പിഡിപ്പിക്കാൻ ശ്രമിച്ച ഇരിട്ടി സ്വദേശികളായ മുന്നു യുവാക്കൾ കസ്റ്റഡിയിൽ. ചൊവ്വാഴ്ച ഉച്ചയോടെ മംഗലാപുരത്തു നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ഇന്റർസിറ്റി എക്സ്പ്രെസ് ട്രെയിൻ ഉള്ളാളം വിട്ടയുടനെ ബ്രസീലിയൻ വനിതയേയും കൂടെയുണ്ടായിരുന്ന സുഹൃത്തായ യുവാവിനെയും ഇരിട്ടി സ്വദേശികളായ മൂന്നു യുവാക്കൾ ചേർന്നു ശല്യം ചെയ്യാൻ തുടങ്ങിയത്. തുടർന്ന് ബ്രസിലിയൻ യുവതിയും സുഹൃത്തും ചേർന്ന് തന്ത്രപൂർവ്വം ഇവരെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ഇവർ ഹോസ്ദുർഗ് പോലീസിനേ ഏൽപ്പിക്കുകയായിരുന്നു. ട്രെയിനിൽ വച്ചു നടന്ന സംഭവമായതിനാൽ ഇവരെ കാസർഗോഡ് റെയിൽവേ പോലിസിനു കൈമാറി.
0 Comments