വെള്ളിയാഴ്‌ച, ഫെബ്രുവരി 15, 2019
കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടിച്ചു. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദൂബായില്‍ നിന്നും എത്തിയ അമ്മയുടെയും മകന്റെയും പക്കല്‍ നിന്നാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് ഒന്നരക്കിലോ സ്വര്‍ണം പിടിച്ചത്. ഇവര്‍ കണ്ണൂര്‍ സ്വദേശികളാണ്. ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നി നടത്തിയ വിശദമായ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

എതാനും നാളുകളായി നെടുമ്പാശേരി വഴിയുള്ള സ്വര്‍ണ കടത്ത് വര്‍ധിച്ചതോടെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ആളുകളിലൂടെ നേരിട്ട് സ്വര്‍ണം കടത്തുന്നതിനു പകരം മറ്റു മാര്‍ഗങ്ങളാണ് കടത്തുകാര്‍ പരീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതും പിടിക്കപെടാന്‍ തുടങ്ങിയതോടെയാണ് വീണ്ടും ആളുകളെ തന്നെ കടത്തുകാര്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് വിവരം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ