കാഞ്ഞങ്ങാട്ട് നെല്ലിക്കാട്ട് പുലിയെ കണ്ടതായി പരാതി കാട്ടുപൂച്ചയെന്ന് പൊലിസ്

കാഞ്ഞങ്ങാട്ട് നെല്ലിക്കാട്ട് പുലിയെ കണ്ടതായി പരാതി കാട്ടുപൂച്ചയെന്ന് പൊലിസ്

കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് പുലിയെ പരാതി. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം. അപ്പാടി വളപ്പ് തറവാടിന് മുന്‍വശ ത്തെ റോഡിലൂ ടെ ഓടുന്നത് അപ്പാടിവീട്ടിലെ രാധയാണ് ആദ്യം കണ്ടത്. വിവരം അറിഞ്ഞ് നാട്ടുക്കാര്‍ സംഘടിച്ചു. അതിനിടയില്‍ ബൈക്കില്‍ പോയ ഇലക്ട്രിസിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സീതാരാമനും പുലിയെ കണ്ടതായി പറഞ്ഞു. പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ട് ബൈക്ക് വെട്ടിക്കുന്നതിനിടയില്‍ തെന്നി വീഴുകയും ചെയ്തു. സമീപത്തെ മരത്തെ ലക്ഷ്യമാക്കി ഓടുന്നതാണ് കണ്ടത്. വിവരമറിഞ്ഞ് വന പാലകരും സ്ഥലത്തെത്തിയെങ്കിലും പുലിയെ കണ്ടത്താനായില്ല. പുലിയുടെ കാല്‍പാടു കണ്ടെത്താനിയില്ലായെന്നും പുലിയല്ല, കാട്ടുപൂച്ചയെയാണ് നാട്ടുക്കാര്‍ കണ്ടെതെന്നുമാണ് ഫോറസ്റ്റ് വിശദീകരണം നടത്തിയത്.

Post a Comment

0 Comments