ഇമാം പീഡിപ്പിച്ച പെണ്‍കുട്ടി മൊഴികൊടുത്തു; ആറ് വര്‍ഷം മുന്‍പ പീഡന ശ്രമം നടത്തിയ 70കാരന്‍ അറസ്റ്റില്‍

ഇമാം പീഡിപ്പിച്ച പെണ്‍കുട്ടി മൊഴികൊടുത്തു; ആറ് വര്‍ഷം മുന്‍പ പീഡന ശ്രമം നടത്തിയ 70കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വനത്തില്‍ കൊണ്ടുചെന്ന് കാറില്‍ വച്ച് പീഡിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മൊഴിയില്‍ 70 കാരനെ അറസ്റ്റ് ചെയ്തു. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പീഡിപ്പിന്‍ ശ്രമിച്ചുവെന്ന് പരാതിയിലാണ് നടപടി.

വിതുര ശാസ്താംകാവ് ജയഭവനില്‍ ജി. ശശിയാണ് അറസ്റ്റിലായത്. മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിക്കെതിരായ അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ നടപടിയുണ്ടായിരുന്നത്. കേസിലെ പ്രതിയായ ഇമാം ഇപ്പോഴും ഒളിവിലാണുള്ളത്.

കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്ന ശശി പെണ്‍കുട്ടിയുടെ വീട്ടില്‍ ജോലിക്കെത്തിയപ്പോഴായിരുന്നു പീഡനശ്രമം. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടായിരുന്നു പെണ്‍കുട്ടി പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ഇമാം ഷെഫീഖ് അല്‍ ഖാസിമിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് അകത്തുപുരത്തും ഇമാമിനായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറയുന്നു. കോയമ്പത്തൂര്‍, ബെംഗളൂരു എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് നടപടികള്‍ പുരോഗമിക്കുന്നത്. ഇമാമിനെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Post a Comment

0 Comments