കാഞ്ഞങ്ങാട്: വിദ്യാഭ്യാസ മേഖലയിൽ ദീർഘകാലം ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തിയതിന് ഏഷ്യൻ യൂണിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് ബഹുമതി അജാനൂർ ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പലും വെസ്റ്റ് എളേരി സ്വദേശിയുമായ എ സൈഫുദ്ദീന് ഡി.ലിറ്റ് ബഹുമതി ലഭിച്ചു. ഇംഗ്ലീഷിലും അറബിയിലും ബിരുദാന്തര ബിരുദവും ബി.എഡും എഡ്യൂക്കേഷണൽ അഡ്മിനിസ്ട്രേഷനിൽ പി.ജി ഡിപ്ലോമയും സൈഫുദ്ദീൻ കരസ്ഥമാക്കിയിട്ടുണ്ട്.
കാലിച്ചാനടുക്കം, പൂത്തക്കാൻ, ബളാംതോട്, കുമ്പള, ആദൂർ തുടങ്ങിയ സർക്കാർ സ്‌കൂളുകളിൽ താത്കാലിക സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ മടിക്കൈ പുളിക്കാലിലാണ് താമസം. ഏപ്രിൽ 8ന് കഠ്മണ്ഡുവിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ വെച്ച് സൈഫുദ്ദീൻ ബഹുമതി സ്വീകരിക്കും. ഭാര്യ: ഹാജറ.എം (മടിക്കൈ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപിക), മക്കൾ: അജ്മൽ സഫ്‌വാൻ, സഹ്‌ല യാസ്മിൻ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ